വിവോയുടെ സ്മാർട്ട് ഫോണുകൾ ആമസോൺ ഓഫറുകളിൽ വാങ്ങിക്കാം

വിവോയുടെ സ്മാർട്ട് ഫോണുകൾ ആമസോൺ ഓഫറുകളിൽ വാങ്ങിക്കാം
HIGHLIGHTS

എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കാം

വിവോയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിവോയുടെ സ്മാർട്ട് ഫോണുകൾക്ക് 8000 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ ആക്സിസ് ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 1000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ആമസോണിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .അതിൽ 28990 രൂപവിലയുള്ള വിവോയുടെ V15 പ്രൊ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോണിൽ നിന്നും 1000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കിലും കൂടാതെ മറ്റു ഓഫറുകളിലൂം 27,285 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .കൂടാതെ മറ്റു വിവോ മോഡലുകൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .

വിവോയുടെ തന്നെ പോപ്പ് ക്യാമറ സ്മാർട്ട് ഫോണുകളെ വെല്ലുന്ന തരത്തിലുള്ള രൂപകല്പനയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .6.39 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അൾട്രാ ഫുൾ വ്യൂ സൂപ്പർ അമലോഡ് പാനൽ ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 9.0 Pie ലാണ് ഈ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വിവോയുടെ തന്നെ Nex എന്ന മോഡലുകൾക്ക് സമാനമായ ഡിസൈൻ ആണ് ഇതിനുള്ളത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകളുടെ പെർഫോമൻസ് കരുത്തു .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .48-megapixel + 8-megapixel + 5-megapixel പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകളും ആണ് ഇതിനുള്ളത് .

3700mAhന്റെ ബാറ്ററി ലൈഫും വിവോയുടെ വി 15 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 28990 രൂപയാണ് വിപണിയിലെ വിലവരുന്നത് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും ഈ സ്മാർട്ട് ഫോണുകൾ 27,285 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo