ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ 7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ വൺപ്ലസ് 7T എന്ന സ്മാർട്ട് ഫോണുകൾ 2000 രൂപ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .
ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .കൂടാതെ 16 മെഗാപിക്സലിന്റെ Sony IMX472 സെൽഫി ക്യാമറകളും ഇതിനുണ്ട്