ആമസോൺ പ്രൈം ഡേ നാളെ ആരംഭിക്കുന്നു ; OnePlus 7T ഫോണുകൾ 2000 രൂപ കിഴിവിൽ

ആമസോൺ പ്രൈം ഡേ നാളെ ആരംഭിക്കുന്നു ; OnePlus 7T ഫോണുകൾ  2000 രൂപ കിഴിവിൽ
HIGHLIGHTS

ആമസോൺ പ്രൈം ഡേ ഓഫറുകളിൽ സ്മാർട്ട് ഫോണുകളും വാങ്ങിക്കാം

ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഇതിലൂടെ ലഭിക്കുന്നതാണ്

കൂടാതെ എക്സ്ട്രാ ക്യാഷ് ബാക്ക് ഓഫറുകളും ആമസോൺ പ്രൈം ഡേ ഓഫറിൽ ലഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ വൺപ്ലസ് 7T എന്ന സ്മാർട്ട് ഫോണുകൾ 2000 രൂപ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

വൺപ്ലസ് 7T -സവിശേഷതകൾ  

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 
 
അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .കൂടാതെ 16 മെഗാപിക്സലിന്റെ Sony IMX472 സെൽഫി ക്യാമറകളും ഇതിനുണ്ട്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo