ആമസോൺ പ്രൈം ഡേ ആരംഭിക്കുന്നു ;40 ശതമാനം ഓഫറിൽ ഫോണുകൾ

Updated on 29-Jul-2020
HIGHLIGHTS

ആഗസ്റ്റ് 6 കൂടാതെ 7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ക്യാമറകൾ സ്പീക്കറുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ക്യാമറകൾ സ്പീക്കറുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ മറ്റു ക്യാഷ് ബാക്കുകളും കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ഈ മാസങ്ങളിൽ പുതിയ OTT റിലീസുകളും ഉണ്ട് .

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഈ ദിവസ്സങ്ങളിൽ മികച്ച ഓഫറുകളിൽ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .

അതുപോലെ തന്നെ HDFC ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ പ്രൈം ഡേ ഓഫറുകളിൽ ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

അതുപോലെ തന്നെ ഫ്ലാഗ് ഷിപ്പ് സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വൺപ്ലസ് 7T ,ഐഫോൺ 11 ,സാംസങ്ങ് ഗാലക്സി M31 എന്നി സ്മാർട്ട് ഫോണുകൾ വിലക്കുറവിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

കൂടാതെ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കാവുന്ന ഷവോമിയുടെ റെഡ്മി 8എ ,സാംസങ്ങ് ഗാലക്സി M21 ,സാംസങ്ങ് ഗാലക്സി M11 എന്നി സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ മിഡ് റെയിഞ്ചിലൊട്ടു പോകുകയാണെങ്കിൽ അവിടെയും സ്മാർട്ട് ഫോണുകൾ ഓഫറുകൾ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒപ്പോയുടെ F15 ,വിവോ S1 പ്രൊ കൂടാതെ ഹോണർ 9X എന്നി ഫോണുകളും ഓഫറുകളിൽ ലഭിക്കുന്നു .

108 മെഗാപിക്സൽ ക്യാമറകളിൽ വരെ പുറത്തിറങ്ങിയ പ്രീമിയം സ്മാർട്ട് ഫോണുകളും ഇതേ ദിവസ്സം ഓഫറുകളിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :