Amazon Prime Day 2020;റെഡ്മി 9 പ്രൈം ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്

Updated on 06-Aug-2020
HIGHLIGHTS

ആമസോൺ പ്രൈം ഡേ ഓഫറിൽ ഇന്ന് വാങ്ങിക്കുവാൻ സാധിക്കുന്നു

രാവിലെ 10 മണി മുതൽ സെയിൽ ആരംഭിക്കുന്നതാണ്

കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ റെഡ്മി 9 പ്രൈം എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഈ സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .  ഇപ്പോൾ സെയിൽ ആമസോണിൽ രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ് .5,020mAh  ന്റെ ബാറ്ററിയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Redmi 9 Prime

 ഷവോമിയുടെ റെഡ്‌മി 9 പ്രൈം  സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G80 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9 പ്രൈം  സ്മാർട്ട് ഫോണുകൾക്ക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5,020mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .18W ന്റെ ചാർജറും ഇതിനു ലഭ്യമാകുന്നതാണു് .Space Blue, Mint Green, Matte Black, കൂടാതെ  Sunrise Flare  എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 64 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 9999 രൂപയും കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത്

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :