Amazon Prime Day ഫ്ലാഷ് സെയിൽ ;റെഡ്മി നോട്ട് 9 പ്രൊ മാക്സ് സെയിൽ 4 മണി മുതൽ

Amazon Prime Day ഫ്ലാഷ് സെയിൽ ;റെഡ്മി നോട്ട് 9 പ്രൊ മാക്സ് സെയിൽ 4 മണി മുതൽ
HIGHLIGHTS

ആമസോൺ പ്രൈം ഡേ ഓഫറുകളിൽ സ്മാർട്ട് ഫോണുകളും വാങ്ങിക്കാം

ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഇതിലൂടെ ലഭിക്കുന്നതാണ്

കൂടാതെ എക്സ്ട്രാ ക്യാഷ് ബാക്ക് ഓഫറുകളും ആമസോൺ പ്രൈം ഡേ ഓഫറിൽ ലഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ റെഡ്മി നോട്ട് 9 പ്രൊ മാക്സ് ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കാം .

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മാക്സ് -BUY LINK

6.67  ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ( Adreno A618 @750MHz GPU) ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

6  ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മാക്സ്  മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഷവോമി റെഡ്മി നോട്ട് 9 പ്രൊ മാക്സ് സ്മാർട്ട് ഫോണുകൾക്കുള്ളത് .

റെഡ്മി നോട്ട് 9 പ്രൊ  മാക്സ് ഫോണുകൾക്ക് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 32   മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  33W ന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് 9 പ്രൊ മാക്സ് ഫോണുകളുടെ വില ആരംഭിക്കുന്നത് 16999 രൂപ മുതലാണ് . ഇന്ന് 4 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo