Amazon Prime Day 2020 ;റെഡ്മി നോട്ട് 9 പ്രൊ ഫ്ലാഷ് സെയിൽ ആരംഭിച്ചു

Updated on 06-Aug-2020
HIGHLIGHTS

ഫ്ലാഷ് സെയിൽ ഓഫർ ;റെഡ്മി നോട്ട് 9 പ്രൊ ഇന്ന് വാങ്ങിക്കാം

ഇപ്പോൾ ആമസോൺ പ്രൈം 2020 ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ഫ്ലാഷ് സെയിലിലൂടെ റെഡ്മി നോട്ട് 9 പ്രൊ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 9 -BUY LINK

 

6.53 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .MediaTek Helio G85 ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

3 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .റെഡ്‌മിയുടെ നോട്ട് 9 പ്രൊ സ്മാർട്ട് ഫോണുകൾക്കും ക്വാഡ് ക്യാമറകൾ താനെയായിരുന്നു ഉണ്ടായിരുന്നത് .

റെഡ്മി നോട്ട് 9 ഫോണുകൾക്ക് 48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  22.5Wന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് ഫോണുകളുടെ വില വരുന്നത് 13999 രൂപ മുതലാണ് .ഇന്ന്  ഉച്ചയ്ക്ക് 12 മണി മൂത്ത;സെയിൽ വീണ്ടും ആരംഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :