10479 രൂപയ്ക്ക് സാംസങ്ങ് ഗാലക്സി M32 സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം
ആമസോണിൽ ഇതാ മൺസൂൺ ഫെസ്റ്റ് ഓഫറുകൾ ആരംഭിച്ചു
ക്യാഷ് ബാക്ക് ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിലും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങ് Galaxy M32 എന്ന സ്മാർട്ട് ഫോണുകൾ ICICI ബാങ്ക് നൽകുന്ന ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
സാംസങ്ങ് Galaxy M32 ഫീച്ചറുകൾ
6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റ് ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Mediatek Helio G80 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റവും പ്രാവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് പിൻ ക്യാമറകളാണ് ഇതിനുള്ളത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mah (with 15W inbox charger) ബാറ്ററി ലൈഫിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 11999 രൂപയും കൂടാതെ 6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 13999 രൂപയും ആണ് വില വരുന്നത് .