ഹോണറിന്റെ 8X ഇപ്പോൾ 11700 രൂപയ്ക്ക് വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഹോണറിന്റെ ഡേയ്സ് ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .മെയ് 27 മുതൽ മെയ് 31 വരെയാണ് ഹോണറിന്റെ ഈ ഓഫറുകൾ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും കൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ നൽകി എക്സ്ചേഞ്ച് ഓഫറുകളിൽ ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .
ഇപ്പോൾ ഹോണറിന്റെ 20 മെഗാപിക്സൽ ഡ്യൂവൽ ക്യാമറയിൽ എത്തിയ ഹോണർ 8X എന്ന സ്മാർട്ട് ഫോൺ 11700 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് മാത്രമാണ് ഓഫറുകൾ ലഭിക്കുന്നത് .
ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .നിലവിൽ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന നല്ലൊരു സ്മാർട്ട് ഫോൺ കൂടിയാണിത് .