24 എംപി സെൽഫി ക്യാമറയിൽ എത്തിയ ഹുവാവെയുടെ 10 ലൈറ്റ് ഇപ്പോൾ 9999 രൂപയ്ക്ക്

Updated on 27-May-2019
HIGHLIGHTS

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഹോണറിന്റെ ഡേയ്സ് ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .മെയ് 27 മുതൽ മെയ് 31 വരെയാണ് ഹോണറിന്റെ ഈ ഓഫറുകൾ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും  കൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ നൽകി എക്സ്ചേഞ്ച് ഓഫറുകളിൽ ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ ഹോണറിന്റെ 24 മെഗാപിക്സൽ ക്യാമറയിൽ എത്തിയ 10 ലൈറ്റ് എന്ന സ്മാർട്ട് ഫോൺ 9999 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Hisilicon Kirin 710 പ്രോസസറിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ ഇതിനുണ്ട് .

മികച്ച സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ക്യാമറകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .3  ജിബിയുടെ റാംമ്മിൽ  32  ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 4  ജിബിയുടെ റാം 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് ഈ മോഡലുകൾ ലഭ്യമാകുന്നതാണു് .കൂടാതെ 6300 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :