Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇന്നും കൂടി ;8000 രൂപ ഓഫറിൽ ഈ ഫോൺ വാങ്ങിക്കാം
സാംസങ്ങിന്റെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു സാംസങ്ങ് ഗാലക്സി A80 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ റൊട്ടെറ്റിങ് ക്യാമറകളാണ് .ഇപ്പോൾ സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും 8000 രൂപയുടെ വിലക്കുറവിൽ 39990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട് .
സാംസങ്ങ് ഗാലക്സി A80
6.70ഇഞ്ചിന്റെ വലിയ ഡിസ്പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസസറുകളാണ് ഇതിനുള്ളത് .Qualcomm Snapdragon 730ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
8 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .25 w ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഇനി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ സവിശേഷതകളാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .
എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് സെൽഫി ക്യാമറകൾ ഇല്ല. 48 + 8 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ റൊട്ടേറ്റ് ചെയ്തു തന്നെയാണ് സെൽഫി പിക്ച്ചറുകളും എടുക്കുവാൻ സാധിക്കുന്നത് .അതായത് മുന്നിൽ 48 എംപി ക്യാമറകൾ ഉപയോഗിച്ച് പിക്ച്ചറുകളും മറ്റു എടുക്കുവാൻ സാധിക്കുന്നതാണ്.Angel Gold, Ghost White, Phantom Black എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു്.