ആമസോൺ ഫെസ്റ്റ് ഇന്നുംകൂടി :48MP+8MP+5MP ക്യാമറയിൽ എത്തിയ ഗാലക്സി M30S 12600 രൂപയ്ക്ക്

Updated on 04-Oct-2019
HIGHLIGHTS

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .പ്രൈം മെമ്പറുകൾക്ക് സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്നതാണ് .ഒക്ടോബർ 4 വരെയാണ് ഈ ഓഫറുകൾ നടക്കുന്നത് .ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി M30S വാങ്ങിക്കാവുന്നതാണ് .

സാംസങ്ങ് ഗാലക്സി M30S 

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  സാംസങ്ങിന്റെ സ്വന്തം Samsung Exynos 9611 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .6000mah ന്റെ വലിയ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48-മെഗാപിക്സൽ  + 5-മെഗാപിക്സൽ  + 8-മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 13999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :