ആമസോൺ ദിവാലി ഓഫർ ;32ക്യാമറയിൽ എത്തിയ റെഡ്മി Y3 ഇപ്പോൾ 6300 രൂപയ്ക്കു

Updated on 21-Oct-2019
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 21 മുതൽ ഒക്ടോബർ 25 വരെയുള്ള തീയതികളിൽ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .Axis,Citi കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ നോക്കാം .ഇപ്പോൾ റെഡ്‌മിയുടെ Y3 എന്ന സ്മാർട്ട് ഫോണുകൾ 1000 രൂപയുടെ ആമസോൺ പേ ബാലൻസ് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നു .7999 രൂപയുടെ ഈ ഫോൺ 1000 രൂപ പേ ബാലൻസിൽ 6999 രൂപയ്ക്ക് ലഭിക്കുന്നു .എന്നാൽ Axis,Citi കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഈ ഫോണുകളിൽ 699 രൂപയുടെ ക്യാഷ് ബാക്ക് ആമസോൺ പേ ബാലൻസ് കൂടാതെ ലഭിക്കുന്നു .

റെഡ്‌മിയുടെ Y3 
 

6.26  ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഡോട്ട് Notch ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഇതിനുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm
Snapdragon 632 ലാണ്  ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12 + 2 മെഗാപിക്സലിന്റെ AI ഡ്യൂവൽ ക്യാമറകൾ പിന്നിലും നൽകിയിരിക്കുന്നു .അതുപോലെ തന്നെ ബാറ്ററികളും ഇതിന്റെ മികച്ചു നില്കുന്നു .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .2 ദിവസ്സംവരെയാണ് ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :