ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Xiaomi 12 Pro എന്ന സ്മാർട്ട് ഫോണുകൾക്ക് ICICI ബാങ്ക് നൽകുന്ന 6000 രൂപയുടെ ക്യാഷ് ബാക്ക് കൂടാതെ 4000 രൂപയുടെ കൂപ്പൺ ക്യാഷ് ബാക്ക് എന്നിവയിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .10000 രൂപവരെ TC അനുസരിച്ചു ഈ ഫോണുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .
ഡിസ്പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.73 ഇഞ്ചിന്റെ 2K 120Hz LTPO AMOLED ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 3200×1080 പിക്സൽ റെസലൂഷൻ , 120Hz റിഫ്രഷ് റേറ്റ് ,Dolby Vision and HDR10+ സർട്ടിഫിക്കേഷൻ എന്നിവ ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ ആണ് ഓ എസ് പ്രവർത്തനം .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് Gorilla Glass Victus പ്രൊട്ടക്ഷനും ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ മുഴുവനായി 150 മെഗാപിക്സൽ ക്യാമറകൾ ലഭിക്കുന്നതാണ് .
50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകൾ എന്നിവ പിന്നിലും 32 എംപി സെൽഫിയും ലഭിക്കുന്നതാണ് .വിലയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8+256GB വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 62,999 രൂപയും കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾക്ക് 66,999 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .