21,999 രൂപ റെയിഞ്ചിൽ ഇതാ 43 ഇഞ്ചിന്റെ തകർപ്പൻ റിയൽമി LED TV

Updated on 30-May-2020
HIGHLIGHTS

റിയൽമിയുടെ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ എത്തി

32 കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

കൂടാതെ റിയൽമിയുടെ വാച്ചും പുറത്തിറങ്ങിയിരുന്നു

റിയൽമിയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നു .റിയൽമിയുടെ പുതിയ ടെലിവിഷനുകളും കൂടാതെ റിയൽമിയുടെ പുതിയ വാച്ചുകളും ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റിയൽമിയുടെ ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .ഷവോമിയുടെ ബഡ്ജറ്റ് റെയിഞ്ചിൽ പുറത്തിറങ്ങിയ ടെലിവിഷനുകളെ വെല്ലാൻ തന്നെയാണ് ഇപ്പോൾ റിയൽമിയുടെ ബഡ്ജറ്റ് LED ടെലിവിഷനുകൾ എത്തിയിരിക്കുന്നത് .

കൂടാതെ റിയൽമിയുടെ മറ്റൊരു വാച്ചും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നയാണ് .റിയൽമിയുടെ ടെലിവിഷനുകളെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ LED ടെലിവിഷനുകൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ ഈ ഫുൾ HD പ്ലസ് ടെലിവിഷനുകൾ 178 ഡിഗ്രി വ്യൂ ആംഗിൾ നൽകുന്നുണ്ട് .അതുപോലെ തന്നെ ഈ റിയൽമി ടെലിവിഷനുകൾ MediaTek MSD6683 പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .ഈ ടെലിവിഷനുകൾക്ക് 4 സ്പീക്കറുകളാണ് നൽകിയിരിക്കുന്നത് .ഒപ്പം  24W stereo സൗണ്ട് സിസ്റ്റവും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പ്രവർത്തിക്കുന്നത്  .

Netflix, Amazon Prime Video കൂടാതെ പല ആപ്ലിക്കേഷനുകളും പ്രീ ഇൻസ്റ്റാൾ ആയി തന്നെയാണ് വരുന്നത് .Wi-Fi, Bluetooth 5.0, മൂന്നു  HDMI ports, രണ്ടു  USB ports എന്നിവയും ഇതിനുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 12999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 21,999 രൂപയും ആണ് വില വരുന്നത് .

ജൂൺ 2 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നതായിരിക്കും .അതുപോലെ തന്നെ റിയൽമി പുറത്തിറക്കിയ വാച്ചുകൾക്ക് Rs 3,999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :