AKAI യുടെ ഫയർ ടിവി എഡിഷൻ ആമസോണിൽ സെയിലിനു എത്തി

Updated on 30-Nov-2020
HIGHLIGHTS

AKAI പുതിയ LED ടെലിവിഷനുകൾ പുറത്തിറക്കി

32 ഇഞ്ചിന്റെ LED ടെലിവിഷനുകൾ മുതലാണ് എത്തിയിരിക്കുന്നത്

കൂടാതെ വോയിസ് എനേബിൾ ആയിട്ടുള്ള റിമോർട്ട് ആണുള്ളത്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ AKAI വിപണിയിൽ തിരിച്ചെത്തിയിരിക്കുന്നു .AKAI യുടെ പുതിയ LED ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു.32 ഇഞ്ചിന്റെ ,43  ഇഞ്ചിന്റെ ,50 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇപ്പോൾ AKAI ടെലിവിഷനുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആമസോൺ ഫയർ ടിവി എഡിഷൻ സ്മാർട്ട് ടിവികൾ എന്നാണ് AKAI യുടെ പുതിയ ടെലിവിഷനുകളെ അറിയപ്പെടുന്നത് .Fire TV OS ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .32 ഇഞ്ചിന്റെ ,43 ഇഞ്ചിന്റെ ടെലിവിഷനുകൾ FHD ,1920×1080 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നുന്നത് .50 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ടെലിവിഷനുകൾ 4K ടെലിവിഷനുകളാണ് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 14,999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 23,999 രൂപയും ആണ് ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

എന്നാൽ 50 കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകളുടെ വില ഇതുവരെ പുറത്തുവന്നിട്ടില്ല .Prime Video, Netflix, Amazon Music അടക്കമുള്ള ആപ്ലികേഷനുകൾ സപ്പോർട്ട് ആകുന്നതാണ് .കൂടാതെ റീമോർട്ടിൽ തന്നെ Prime Video, Netflix, Amazon Music ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :