300 രൂപയ്ക്ക് താഴെ എയർടെൽ കൂടാതെ വൊഡാഫോൺ നൽകുന്ന ഓഫറുകൾ

300 രൂപയ്ക്ക് താഴെ എയർടെൽ കൂടാതെ വൊഡാഫോൺ നൽകുന്ന ഓഫറുകൾ
HIGHLIGHTS

എയർടെൽ ,വൊഡാഫോൺ പ്രീ പെയ്ഡ് ഓഫറുകൾ നോക്കാം

 

 

 

വൊഡാഫോണിന്റെ പുതിയ പ്രീ പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .ഇത്തവണ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .കൂടാതെ 3 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .

എന്നാൽ മുഴുവനായും 3 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .അൺലിമിറ്റഡ് കോളുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണു ഈ ഓഫറുകൾ കൂടുതൽ ഉപകാരപ്പെടുന്നത് .നിലവിൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇത് ലഭിക്കുന്നത്.ഇതിൽ കൂടാതെ ഈ ഓഫറുകളിൽ 70 ദിവസത്തേക്ക് വൊഡാഫോണിന്റെ പ്ലേ ആപ്ലിക്കേഷനുകളും മറ്റു ഷോകളും കാണുവാനും സാധിക്കുന്നതാണ് .

എയർടെൽ പ്രീ പെയ്ഡ് ഓഫറുകളിലും ഇപ്പോൾ വലിയ മാറ്റമാണ് എയർടെൽ കൊണ്ടുവന്നിരിക്കുന്നത് .എയർടെലിന്റെ പുതിയ രണ്ടു ഓഫറുകളിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .249 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകൾ കൂടാതെ 299 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ ലഭ്യമാകുന്നത് .അതിൽ 299 രൂപയുടെ റീച്ചാർജുകൾക്ക് ഒപ്പം എയർടെൽ സൗജന്യമായി ആമസോൺ പ്രൈം നൽകുന്നുണ്ട് എന്നതാണ് .നേരത്തെ എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറുകൾക്ക് ഒപ്പമായിരുന്നു ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .കൂടാതെ എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറുകളും പരിഷ്കരിച്ചിരിക്കുന്നു .

എയർടെൽ 249 രൂപയുടെ റീച്ചാർജുകളിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 56 ജിബിയുടെ ഡാറ്റ മുഴുവനായി ഇതിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി 299 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം 1 മാസത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo