ജിയോയുടെ വീഡിയോ കോളിംഗ് ആപ്ലികേഷനുകൾക്ക് പിന്നാലെ ഇതാ എയർട്ടലും എത്തുന്നു

Updated on 06-Jul-2020
HIGHLIGHTS

എയർടെൽ പുതിയ വീഡിയോ കോൺഫെറെൻസ് ആപ്ലികേഷനുകൾ പുറത്തിറക്കുന്നു

ജിയോയ്ക്ക് പിന്നാലെയാണ് ഇത് പുറത്തിറക്കുന്നത്

കഴിഞ്ഞ ദിവസ്സമായിരുന്നു ജിയോയുടെ JIOMEET  വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ പുറത്തിറക്കിയിരുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ എയർടെൽ അവരുടെ പുതിയ വീഡിയോ കോൺഫെറെൻസ് ആപ്ലികേഷനുകൾ ഉടൻ ഇന്ത്യയിൽ പുറത്തിറക്കുന്നുണ്ട് എന്നാണ് .ജിയോയുടെ മീറ്റ് എന്ന ആപ്ലികേഷനുകൾക്ക് സമാനമായ രീതിയിൽ തന്നെയായിരിക്കും എയർടെൽ അവരുടെ പുതിയ വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ പുറത്തിറക്കുന്നത് .

ജിയോ മീറ്റ് സവിശേഷതകൾ

ജിയോയുടെ ഏറ്റവും പുതിയ വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .JIOMEET എന്ന ആപ്ലികേഷനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .മികച്ച പുതിയ സവിശേഷതകൾ JIOMEET ആപ്ലിക്കേഷനുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .കൂടാതെ ഒരേ സമയം 100 ആളുകൾക്ക് ഒരുമിച്ചു ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ കൂടിയാണ് ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്ന JIOMEET എന്ന ആപ്ലികേഷനുകൾ .

ഇപ്പോൾ Google Play Store കൂടാതെ Apple App Store ൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഡൗൺലോഡ് ചെയ്തതിനു ശേഷം നിങ്ങളുടെ ഫോൺ നമ്പർ കൂടാതെ ഇ മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇത് ജിയോയുടെ സൗജന്യ വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ ആണ് .മറ്റൊരു കാര്യം ഈ ആപ്ലിക്കേഷനുകളിൽ എടുത്തു പറയേണ്ടത് ഇതിനു  HD (720p) ക്വാളിറ്റിയിൽ തന്നെ വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നു എന്നതാണ് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :