എയർടെൽ ഉപഭോതാക്കൾക്ക് സൗജന്യ ഓഫറുകൾ

Updated on 03-Apr-2020
HIGHLIGHTS

സൗജന്യ ടോക്ക് ടൈം ഇപ്പോൾ ലഭിക്കുന്നു

 

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ ടോക്ക് ടൈം ലഭിക്കുന്നു .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എയർടെൽ ഉൾപ്പെടെയുള്ള മറ്റു ടെലികോം കമ്പനികളും സൗജന്യ ടോക്ക് ടൈം നൽകുന്നത് .എന്നാൽ എയർടെൽ ഇപ്പോൾ ഏപ്രിൽ 17 വരെ ഇതിന്റെ വാലിഡിറ്റി നീട്ടിയിരുന്നു .നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 10 രൂപയുടെ ചെറിയ ടോക്ക് ടൈം ആണ് .അതുപോലെ തന്നെ മറ്റു ഓഫറുകളുടെ വാലിഡിറ്റിയും ഇപ്പോൾ വൊഡാഫോൺ പോലെയുള്ള ടെലികോം കമ്പനികൾ നീട്ടിയിരുന്നു .

വൊഡാഫോൺ 95 രൂപയുടെ വൊഡാഫോൺ പ്ലാനുകൾ മാറ്റം വരുത്തിയിരിക്കുന്നു

വൊഡാഫോണിന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 95 രൂപയുടെ റീച്ചാർജുകളിൽ ഉള്ളത് .എന്നാൽ ഇപ്പോൾ ഈ റീച്ചാർജുകളിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ഇപ്പോൾ 95 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 74 രൂപയുടെ ടോക്ക് ടൈം കൂടാതെ  200MBയുടെ ഡാറ്റ എന്നിവയാണ് .എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ 500  MB ഡാറ്റ ലഭിച്ചിരുന്നു .

കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിലായിരുന്നു ഇത് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഡാറ്റ കുറച്ചു വാലിഡിറ്റിയിൽ മാറ്റം വരുത്തിയിരിക്കുന്നു .കൂടാതെ Rs 39, Rs 49 കൂടാതെ  Rs 79 എന്നി പ്ലാനുകളിലും ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു . Bihar, Chennai, Karnataka, Kerala, Madhya Pradesh, Mumbai അതുപോലെ തന്നെ  Tamil Nadu സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :