എയർടെലിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്കും ഇനി ആമസോൺ പ്രൈം സൗജന്യം

Updated on 10-Jun-2019

 

എയർടെൽ പ്രീ പെയ്ഡ് ഓഫറുകളിലും ഇപ്പോൾ വലിയ മാറ്റമാണ് എയർടെൽ കൊണ്ടുവന്നിരിക്കുന്നത് .എയർടെലിന്റെ പുതിയ രണ്ടു ഓഫറുകളിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .249 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകൾ കൂടാതെ 299 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ ലഭ്യമാകുന്നത് .അതിൽ 299 രൂപയുടെ റീച്ചാർജുകൾക്ക് ഒപ്പം എയർടെൽ സൗജന്യമായി ആമസോൺ പ്രൈം നൽകുന്നുണ്ട് എന്നതാണ് .നേരത്തെ എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറുകൾക്ക് ഒപ്പമായിരുന്നു ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .കൂടാതെ എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറുകളും പരിഷ്കരിച്ചിരിക്കുന്നു .

എയർടെൽ 249 രൂപയുടെ റീച്ചാർജുകളിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 56 ജിബിയുടെ ഡാറ്റ മുഴുവനായി ഇതിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി 299 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം 1 മാസത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാകുന്നതാണു് .

എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറുകൾ

എയർടെലിന്റെ പോസ്റ്റ് പെയ്ഡ് ഓഫറുകൾ ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നു .എയർടെലിന്റെ 499 രൂപയുടെ ,749 രൂപയുടെ ഓഫറുകൾ ,999 രൂപയുടെ ഓഫറുകൾ കൂടാതെ 1599 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത് .499 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകളും കൂടാതെ 75 ജിബിയുടെ ഡാറ്റയും ആണ് .കൂടാതെ ഈ പ്ലാനുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നെറ്റ്ഫ്ലിക്സ് 3 മാസത്തേക്ക് സൗജന്യമായും കൂടാതെ ആമസോൺ പ്രൈം 1 വർഷത്തേക്കും കൂടാതെ സീ മൂവീസ് എന്നിവയും ലഭിക്കുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :