എയർടെൽ വർദ്ധിപ്പിച്ച പുതിയ പ്ലാനുകൾ നോക്കാം

Updated on 03-Jan-2020
HIGHLIGHTS

പുതിയ പ്ലാനുകളുമായി എയർടെൽ എത്തിയിരിക്കുന്നു

ഡിസംബർ മാസത്തിൽ എല്ലാ ടെലികോം കമ്പനികളും അവരുടെ പുതുക്കിയ പ്ലാനുകൾ പുറത്തിറക്കുന്നുണ്ട് .വൊഡാഫോൺ ,ഐഡിയ ,എയർടെൽ, ജിയോ എന്നി ടെലികോം കമ്പനികളുടെ പുതിയ ഓഫറുകൾ ഉടൻ എത്തുന്നു .എന്നാൽ ഇപ്പോൾ എയർടെൽ അവരുടെ റിവൈസ്ഡ് ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ഈ ഓഫറുകൾക്ക് ഒപ്പം എയർടെൽ താങ്ക്സ് ബെനിഫിറ്റുകളും ഇപ്പോൾ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .1 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന എയർടെലിന്റെ പുതുക്കിയ ഓഫറുകൾ ഇതാ .

ആദ്യം തന്നെ 19 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ആണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ദിവസ്സത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ ,100SMS ,150MB എന്നിവയാണ് ലഭിക്കുന്നത് .അടുത്തതായി 35 രൂപയുടെ റീച്ചാർജുകൾ ഇനി ലഭിക്കില്ല .പകരം 49 രൂപയുടെ പ്ലാനുകളാണ് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ 38 രൂപയുടെ ടോക്ക് ടൈം ,100എംബി ഡാറ്റ എന്നിവ 28 ദിവസ്സത്തേക്കു ലഭ്യമാകുന്നതാണു് .നേരത്തെ 129 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ഇനി മുതൽ 148 രൂപയുടെ റീച്ചാർജുകളിൽ ആണ് ലഭിക്കുന്നത് .

148 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റ അതുപോലെ തന്നെ സൗജന്യ SMS എന്നിവയും 28 ദിവസത്തേക്ക് ലഭിക്കുന്നതാണ് .199 രൂപയുടെ റീച്ചാർജ്ജ്‌ പ്ലാനുകൾ ഇനി മുതൽ 248 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നു .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ,1.5 ജിബിയുടെ ഡാറ്റ ,100 SMS എന്നിവ 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .ഇനി മുതൽ 249 രൂപയുടെ ഓഫറുകൾ 298 രൂപയ്ക്ക് ലഭിക്കുന്നതാണ്.ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ,2  ജിബിയുടെ ഡാറ്റ ,100 SMS എന്നിവ 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .

അടുത്തതായി 448 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ഇനി മുതൽ 598 രൂപയുടെ റീച്ചാർജുകളിലാണ് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ,1.5 ജിബിയുടെ ഡാറ്റ ,100 SMS എന്നിവ 84  ദിവസ്സത്തേക്കു ലഭിക്കുന്നതാണ്.അടുത്തതായി 998 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്ന ഓഫറുകൾ ഇനി മുതൽ ലഭിക്കുന്നത് 1498 രൂപയുടെ പ്ലാനുകളിൽ ആണ് .

ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ,24  ജിബിയുടെ ഡാറ്റ ,3600 SMS എന്നിവ 365 ദിവസ്സത്തേക്കു ലഭിക്കുന്നതാണ്.1699 രൂപയുടെ ഓഫറുകൾ ലഭിക്കുന്നത് ഇനി മുതൽ 2398 രൂപയ്ക്ക് ആണ് .ഇതിൽ 1.5 ജിബിയുടെ ഡാറ്റ ,അൺലിമിറ്റഡ് കോളിംഗ് എന്നിവ 365 ദിവസത്തേക്ക് ലഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :