കഴിഞ്ഞ വര്ഷം ഡിസംബർ മാസ്സത്തിൽ ആയിരുന്നു ഇന്ത്യയിൽ ടെലികോം കമ്പനികൾ പുതിയ താരിഫ് പ്ലാനുകൾ കൊണ്ടുവന്നിരുന്നത് .എയർടെൽ ,ജിയോ ,വൊഡാഫോൺ ഐഡിയ എന്നി പ്രമുഖ ടെലികോം കമ്പനികൾ അവരുടെ പുതിയ ടെലികോം പ്ലാനുകൾ ഡിസംബറിൽ അവതരിപ്പിച്ചിരുന്നു .
എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം വീണ്ടും നിരക്കുകളിൽ വർദ്ധനവ് ഉണ്ടാകും എന്നാണ് .എയർടെൽ ഇത്തരത്തിൽ ഒരു സൂചനകൾ നല്കികഴിഞ്ഞിരിക്കുന്നു .എയർടെൽ CEO ഗോപാൽ വിറ്റൽ സൂചനകൾ നൽകിയിരിക്കുന്നു .
2022 ൽ തന്നെ ഇത്തരത്തിൽ നിരക്കുകൾ വർദ്ധിക്കും എന്ന തരത്തിൽ ഇപ്പോൾ എയർടെൽ CEO ഗോപാൽ വിറ്റൽ സൂചനകൾ നൽകിയിരിക്കുന്നു .ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയാക്കി ഉയർത്തും എന്നും അദ്ദേഹം കൂട്ടി ചേർത്തു .
എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .399 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 839 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത് .ഈ പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .
ആദ്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2.5 ജിബിയുടെ ഡാറ്റ ദിവസ്സേന ഇതിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് .
അടുത്തതായി ലഭിക്കുന്നത് 839 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .839 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റ ദിവസ്സേന ഇതിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് .
നോട്ട് : ഈ പ്ലാനുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷം റീച്ചാർജ്ജ് ചെയ്യുക