398 രൂപയുടെ പുതിയ ഓഫറുകളുമായി എയർടെൽ

398 രൂപയുടെ പുതിയ ഓഫറുകളുമായി എയർടെൽ
HIGHLIGHTS

എയർടെൽ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കി

 

എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ പുറത്തിറക്കി .398 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകളാണ് ഇത്തവണ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ എയർടെലിന്റെ തന്നെ 399 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .വാലിഡിറ്റിയിലും കൂടാതെ ഡാറ്റയിലും ഉള്ള വെത്യാസം മാത്രമാണുള്ളത് .ജിയോയുടെ 398 രൂപയുടെ ഓഫറുകളോടെ മത്സരിക്കുവാൻ തന്നെയാണ് ഇപ്പോൾ എയർടെൽ 398 രൂപയുടെ ഓഫറുകൾ പുറത്തിറക്കിയതെന്നു സാരം .ഓഫറുകളെക്കുറിച്ചു കൂടുതൽ നോക്കാം .

398 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ .കൂടാതെ 90 SMS & അൺലിമിറ്റഡ് ലോക്കൽ കൂടാതെ std കോളുകൾ എന്നിവ ലഭിക്കുന്നതാണ് .70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ എയർടെലിന്റെ തന്നെ നേരത്തെ പുറത്തിറക്കിയ 399 രൂപയുടെ പ്രീപെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 100 SMS & 1 ജിബിയുടെ ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റി ലഭിച്ചിരുന്നത് 84 ദിവസ്സത്തേക്കാണ് .14 ദിവസ്സത്തെ കൂടുതൽ വാലിഡിറ്റി ഇതിൽ ഉപഭോതാക്കൾക്ക് 399 രൂപയുടെ ഓഫറുകളിൽ ലഭിച്ചിരുന്നു .

എന്നാൽ ഈ ഓഫറുകളെ ഇപ്പോൾ ജിയോയുടെ ഓഫറുകളുമായി മാത്രമേ താരതമ്മ്യം ചെയ്യുവാൻ സാധിക്കുകയുള്ളു .ജിയോയുടെ 398 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2ജിബിയുടെ ഡാറ്റയാണ് .2ജിബിയുടെ ഡാറ്റവീതം 70 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .അതായത് 140 ജിബിയുടെ 4ജി ഡാറ്റയാണ് ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ 100 SMS ദിവസ്സേനയും അതുപോലെ തന്നെ അൺലിമിറ്റഡ് ലോക്കൽ & STD കോളുകളും 70 ദിവസത്തേക്ക് ജിയോ ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ഈ രണ്ടു ഓഫറുകളെ താരതമ്മ്യം ചെയ്യുമ്പോൾ ജിയോയുടെ 398 രൂപയുടെ ഓഫറുകൾ തന്നെയാണ് മുന്നിൽനിൽക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo