249 രൂപയുടെ അൺലിമിറ്റഡ് ഓഫറിനൊപ്പം 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്നു

Updated on 13-May-2019
HIGHLIGHTS

എയർടെൽ 249 രൂപയുടെ അൺലിമിറ്റഡിൽ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് സൗജന്യം

 

ജിയോയെ മറികടക്കാൻ പുതിയ തന്ത്രങ്ങളുമായി എയർടെൽ ഇപ്പോൾ എത്തിയിരിക്കുന്നു .രണ്ടു പുതിയ ഓഫറുകളാണ് ഇപ്പോൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 4 ലക്ഷം രൂപവരെ വരുന്ന ഇൻഷുറൻസ് പോളിസിയും ഇതിനോടൊപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .129 രൂപയുടെ കൂടാതെ 249 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാക്കുന്ന ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ പുതിയ 4ജി ഫോണുകൾ എയർടെൽ സൈറ്റ് വഴി വാങ്ങിക്കുന്നവർക്ക് 2000 രൂപയുടെ ക്യാഷ് ബാക്കും ഇപ്പോൾ എയർടെൽ നൽകുന്നുണ്ട് .കൂടാതെ വിങ്ക് മ്യൂസിക്ക് സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

129 രൂപയുടെ ഓഫറുകളിൽ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ദിവസ്സേന ഇതിൽ ലഭ്യമാകുന്നത് .കൂടാതെ അൺലിമിറ്റഡ് കോളിംഗ് അതുപോലെ ദിവസ്സേന 100SMS എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതിനു ശേഷം 249 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഇരട്ടി ഓഫറുകളിൽ ലഭ്യമാകുന്നത് .

249 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവയാണ് .കൂടാതെ ദിവസേന 100 SMS എന്നിവയും ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് 4 ലക്ഷം രൂപയുടെ ഇൻഷുറൻസും ലഭിക്കുന്നതാണ് .HDFC ,ഭാരത് ആക്സ് ഇൻഷുറൻസ് എന്നി കമ്പനികളുടെ പരിരക്ഷയാണ് ലഭിക്കുന്നത് .

എയർടെൽ വെബ് സൈറ്റ് വഴിയോ കൂടാതെആപ്പ് വഴിയോ റീച്ചാർജ്ജ്‌ ചെയുമ്പോൾ പോളിസിയിൽ ചേരുവാനുള്ള മെസേജുകൾ ലഭിക്കുന്നതാണ് .കൂടാതെ എയർടെലിന്റെ ആപ്ലിക്കേഷനിൽ നിന്നും ഇത് അറിയുവാൻ സാധിക്കുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :