Airtel കേരളത്തിൽ 3G നിർത്തലാക്കുന്നു ;ഇനി മുതൽ ഉപഭോതാക്കൾക്ക് ?

Updated on 08-Nov-2019
HIGHLIGHTS

എയർടെൽ 3ജി കേരളത്തിൽ നിർത്തലാക്കി 4ജി എത്തുന്നു

എയർടെൽ ഉപഭോതാക്കൾക്ക് ഒരു സന്തോഷ വാർത്തതന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .എയർടെലിന്റെ കേരളത്തിലെ ഉപഭോതാക്കൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് എയർടെൽ നെറ്റ്‌വർക്ക് .എന്നാൽ ഇപ്പോൾ ഇതാ അതിനു പുതിയ പരിഹാരവുമായി എയർടെൽ തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നു .കേരളത്തിലെ എയർടെൽ 3ജി കണക്ഷനുകൾ നിർത്തലാക്കുവാൻ പോകുന്നു .

മികച്ച സ്പീഡിൽ എയർടെൽ 4ജി എല്ലാ ഉപഭോതാക്കൾക്കും ലഭ്യമാക്കുവാൻ ആണ് ശ്രമം .അതിന്നായി പുതിയ 2300 Mhz (TD LTE), 2100 Mhz (LTE 2100), and 1800 Mhz (FD LTE) ലോകോത്തരനിരവരമുള്ള സ്പെക്ട്രങ്ങൾ ഉടൻ തന്നെ കേരളത്തിൽ സ്ഥാപിക്കുന്നതാണ് .നിലവിൽ എയർടെൽ 3ജി ഉപയോഗിക്കുന്ന ഉപഭോതാക്കൾ എല്ലാംതന്നെ 4ജി കണക്ഷനുകളിലേക്കു അതിനു ശേഷം അപ്ഗ്രേഡ് ചെയ്യേണ്ടതാണ് .

ഇനി മുതൽ എയർടെൽ 2ജി കൂടാതെ എയർടെൽ 4ജി എന്നി സർവീസുകൾ മാത്രമാണ് എയർടെലിന്റെ ഉപഭോതാക്കൾക്ക് ലഭ്യമാകുകയുള്ളു .ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 2ജി സർവീസുകളും 4 ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 4ജി സർവീസുകളും ഇനി മുതൽ ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :