ജിയോയും കൂടാതെ എയർട്ടലും ഉപഭോതാക്കളുടെ കാര്യത്തിൽ മുന്നിൽ
എന്നാൽ വൊഡാഫോൺ ഐഡിയ (വി ഐ ) പിന്നിലെന്ന് റിപ്പോർട്ട്
ഇപ്പോൾ ടെലികോം രംഗത് കടുത്ത മൽസരങ്ങളാണ് നടക്കുന്നത് .എയർടെൽ ,വൊഡാഫോൺ ഐഡിയയുടെ വി ഐ ,ബിഎസ്എൻഎൽ കൂടാതെ ജിയോ അടക്കമുള്ള കമ്പനികൾ മികച്ച ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുവാൻ ശ്രമിക്കുകയാണ് .എന്നാൽ ഇപ്പോൾ ഉപഭോതാക്കളുടെ എണ്ണത്തിൽ ട്രായുടെ റിപ്പോർട്ടുകൾ പ്രകാരം മുന്നിൽ നിൽക്കുന്നത് എയർടെൽ തന്നെയാണ് .
എയർടെൽ 2.8 million ഉപഭോതാക്കളെയാണ് ഇപ്പോൾ നേടിയിരിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .എന്നാൽ അതിനു തൊട്ടു പിന്നാലെ ജിയോയും ഉണ്ട് .1.8 million പുതിയ ഉപഭോതാക്കളാണ് ജിയോയിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ വൊഡാഫോൺ ഐഡിയയുടെ (വി ഐ ) പുറകിലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .
ഉപഭോതാക്കളുടെ കൊഴിഞ്ഞുപോക്കാണ് വൊഡാഫോൺ ഐഡിയയുടെ (വി ഐ ) നെറ്റ് വർക്കുകൾ നേരിടുന്ന പ്രധാന പ്രശ്നം .ട്രായുടെ റിപ്പോട്ടുകൾ പ്രകാരം എയർടെൽ ആണ് ഇപ്പോൾ ഉപഭോതാക്കളുടെ കാര്യത്തിൽ ലാഭം നേടിയിരിക്കുന്നത് .