126 ജിബിയുടെ ഡാറ്റയുമായി എയർടെലിന്റെ 4G ഓഫറുകൾ

126 ജിബിയുടെ ഡാറ്റയുമായി എയർടെലിന്റെ 4G ഓഫറുകൾ

എയർടെലിന്റെ ഏറ്റവും പുതിയ ജി ഹോട്ട് സ്പോട്ടുകൾ പുറത്തിറക്കി .ഇത്തവണ എയർടെൽ പ്രീപെയ്ഡ് കൂടാതെ എയർടെൽ പോസ്റ്റ് പെയ്ഡ് എന്നി രണ്ടു 4ജി സ്പോട്ടുകളാണ് എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ഈ 4ജി ഹോട്ട് സ്പോട്ടുകളുടെ വിലവരുന്നത് 1500 രൂപയാണ് .എയർടെലിന്റെ ഒഫിഷ്യൽ വെബ് സൈറ്റിൽ തന്നെയാണ് പുതിയ പ്ലാനുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത് .അതിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ വീതം 84 ദിവസ്സത്തേക്കു ലഭിക്കുന്ന പ്ലാനുകളും കൂടാതെ 75 ജിബിയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഉണ്ട് .

പ്രീപെയ്ഡ് പ്ലാനുകളിൽ 84 ദിവസ്സത്തേക്കു ലഭിക്കുന്നത് 126 ജിബിയുടെ ഡാറ്റയാണ് .പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 1.5 ജിബി ഡാറ്റ കഴിഞ്ഞാൽ 80kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ലഭിക്കുന്നത് 499 രൂപയുടെ ബില്ലിങ്ങിലാണ് .

എയർടെൽ നൽകുന്ന മികച്ച 4 ഓഫറുകൾ

എയർടെലിന്റെ പോസ്റ്റ് പെയ്ഡ് ഓഫറുകൾ ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നു .എയർടെലിന്റെ 499 രൂപയുടെ ,749 രൂപയുടെ ഓഫറുകൾ ,999 രൂപയുടെ ഓഫറുകൾ കൂടാതെ 1599 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത് .499 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകളും കൂടാതെ 75 ജിബിയുടെ ഡാറ്റയും ആണ് .കൂടാതെ ഈ പ്ലാനുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നെറ്റ്ഫ്ലിക്സ് 3 മാസത്തേക്ക് സൗജന്യമായും കൂടാതെ ആമസോൺ പ്രൈം 1 വർഷത്തേക്കും കൂടാതെ സീ മൂവീസ് എന്നിവയും ലഭിക്കുന്നതാണ് .

അടുത്തതായി 749 രൂപയുടെ പരിഷ്കരിച്ച ഓഫറുകളാണ് .ഈ ഓഫറുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകളും കൂടാതെ 125 ജിബിയുടെ ഡാറ്റയും ആണ് .കൂടാതെ ഈ പ്ലാനുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നെറ്റ്ഫ്ലിക്സ് 3 മാസത്തേക്ക് സൗജന്യമായും കൂടാതെ ആമസോൺ പ്രൈം 1 വർഷത്തേക്കും കൂടാതെ സീ മൂവീസ് എന്നിവയും ലഭിക്കുന്നതാണ് .നിലവിൽ ലഭ്യമാകുന്ന ഒരു നല്ല പോസ്റ്റ് പെയ്ഡ് ഓഫറുകളിൽ ഒന്നാണിത് .

അടുത്തതായി 999 രൂപയുടെ പരിഷ്കരിച്ച ഓഫറുകളാണ് .ഈ ഓഫറുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകളും കൂടാതെ150 ജിബിയുടെ ഡാറ്റയും ആണ് .കൂടാതെ ഈ പ്ലാനുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നെറ്റ്ഫ്ലിക്സ് 3 മാസത്തേക്ക് സൗജന്യമായും കൂടാതെ ആമസോൺ പ്രൈം 1 വർഷത്തേക്കും കൂടാതെ സീ മൂവീസ് എന്നിവയും ലഭിക്കുന്നതാണ് .749 രൂപയുടെ ഓഫറുകളെക്കാൾ 25 ജിബി കൂടുതൽ 999 രൂപയുടെ ഈ ഓഫറുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo