ആപ്പിളിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
iPhone SE 3 എന്ന സ്മാർട്ട് ഫോണുകളാണ് ഈ വർഷം മാർച്ച് മാസ്സത്തിൽ പ്രതീക്ഷിക്കുന്നത്
ലോക വിപണിയിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ആപ്പിളിന്റെ ഐ ഫോണുകൾ .ഇന്ത്യൻ വിപണിയിലും ആപ്പിളിന്റെ ഫോണുകൾക്ക് ആരാധകർ ഏറെയാണ് .എന്നാൽ ആപ്പിളിന്റെ പുതിയ ഫോണുകൾ അടുത്തവർഷം ആദ്യം തന്നെ വിപണിയിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .iPhone SE 3 എന്ന സ്മാർട്ട് ഫോണുകളാണ് 2022 ന്റെ ആദ്യ ക്വാട്ടറിൽ അതായത് മാർച്ച് മാസ്സത്തിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .
IPHONE SE3 EXPECTED FEATURES AND SPECS
ആപ്പിളിന്റെ ഐഫോൺ SE 3 ഫോണുകൾ എത്തുന്നു എന്ന വിവരങ്ങൾ തായ്‌വാൻ പബ്ലിക്കേഷൻ ആയിട്ടുള്ള DigiTimes ആണ് പുറത്തുവിട്ടിരിക്കുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്നത് 4.7 ഇഞ്ചിന്റെ .ഡിസ്‌പ്ലേയാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ 5ജി പ്രോസ്സസറുകൾ .
5ജി പ്രോസ്സസറുകളിൽ തന്നെ ആപ്പിളിന്റെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ സിംഗിൾ പിൻ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒരു ഫോൺ കൂടിയായിരിക്കും .എന്നാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന IPHONE SE ഫോണുകൾക്ക് സമാനമായ ഡിസൈൻ തന്നെയായിരിക്കും IPHONE SE 3 ഫോണുകളിലും നൽകുക .