ലോക്ക് ഡൌൺ സമയത്തു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ ഒന്നും തന്നെ സർവീസുകൾ നടത്തുന്നില്ല .എന്നാൽ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ സ്മാർട്ട് ഫോണുകളുടെയും കൂടാതെ മറ്റു ഉത്പന്നങ്ങളുടെയും സെയിലുകളും മറ്റു ആരംഭിക്കും .എന്നാൽ ഇനി സെയിലിനു എത്തുന്ന സ്മാർട്ട് ഫോണുകളിൽ AAROGYA SETU ആപ്ലികേഷനുകൾ പ്രീ ഇൻസ്റ്റാൾ ആയി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ ഇനി ഫോണുകളിൽ AAROGYA SETU ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടത് നിർബന്ധമാക്കിയിരിക്കുന്നു .
കോവിഡിന് എതിരെ ഇപ്പോൾ നമ്മൾ എല്ലാവരും ഒറ്റകെട്ടായി പോരാടിക്കൊണ്ടിരിക്കുകയാണ് .എന്നാൽ അതിനോടൊപ്പം തന്നെ ധാരാളം ഫേക്ക് മെസ്സേജുകളും സോഷ്യൽ മീഡിയയിലൂടെ എത്തുന്നുണ്ട് .എന്നാൽ ഇത്തരത്തിൽ ഫേക്ക് വാർത്തകളെ തിരിച്ചറിയുന്നതിനു COVID-19 നെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അറിയുന്നതിന് ഇപ്പോൾ സെൻട്രൽ govt പുറത്തിറക്കിയിരിക്കുന്ന പുതിയ ആപ്ലികേഷനുകൾ ആണ് Aarogya Setu .ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും തന്നെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .
കൂടാതെ https://www.mygov.in/covid-19 എന്ന ഒഫീഷ്യൽ വെബ് സൈറ്റ് വഴി പരിശോധിക്കുവാനും സാധിക്കുന്നതാണ് .Aarogya Setu എന്ന ആപ്ലിക്കേഷനിൽ നിങ്ങളുടെ ജില്ലയിൽ ഇപ്പോൾ എത്ര COVID-19 ആക്റ്റീവ് കേസുകൾ ഉണ്ട് എന്നത് മുതൽ ഇന്ത്യയിലെ മുഴുവൻ വിവരങ്ങളും ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ മറ്റു സോഷ്യൽ മീഡിയ ലിങ്കുകളും അതോടൊപ്പം തന്നെ ഹെല്പ് ലൈൻ നമ്പറുകളും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ് .
കൂടാതെ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് MyGov Corona Helpdesk എന്ന ഹെൽപ്പ് ഡെസ്ക്ക് ആണ് ഇതിന്നായി വാട്ട്സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .നിങ്ങൾക്ക് മെസേജ് അയച്ചു തന്നെ കൊറോണയുടെ വാർത്തകൾ അറിയുവാൻ സാധിക്കുന്നതാണ് .+91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് ഇത്തരത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾക്ക് ആശ്രയിക്കാവുന്നതാണ് .