AAROGYA SETU ആപ്ലികേഷൻ മൊബൈലിൽ നിർബന്ധം ; ഇതുവരെ 10 കോടി ഡൗൺലോഡുകൾ

Updated on 14-May-2020
HIGHLIGHTS

ആരോഗ്യ സേതു ആപ്ലികേഷനുകൾ ഇപ്പോൾ നിർബന്ധം

 

ആരോഗ്യ സേതു ആപ്ലികേഷനുകൾ ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ നിർബന്ധമാക്കിയിരിക്കുന്നു .പ്രേതെകിച്ചും യാത്രകൾ ചെയ്യുന്നവരുടെ സ്മാർട്ട് ഫോണുകളിൽ ഇപ്പോൾ AAROGYA SETU ആപ്ലികേഷനുകൾ നിർബന്ധമാക്കിയിരിക്കുന്നു .എന്നാൽ മറ്റൊരു വാർത്ത എന്നത് ഇതുവരെ ഇന്ത്യയിൽ AAROGYA SETU ആപ്ലികേഷനുകൾ ഏകദേശം 10 കോടിയ്ക്ക് മുകളിൽ ഡൗൺലോഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നാണ് .

AAROGYA SETU ആപ്ലികേഷനുകൾ നിർബന്ധം ;പുതിയ ഫോണുകളിൽ

കോവിഡിന് എതിരെ ഇപ്പോൾ നമ്മൾ എല്ലാവരും ഒറ്റകെട്ടായി പോരാടിക്കൊണ്ടിരിക്കുകയാണ് .എന്നാൽ അതിനോടൊപ്പം തന്നെ ധാരാളം ഫേക്ക് മെസ്സേജുകളും സോഷ്യൽ മീഡിയയിലൂടെ എത്തുന്നുണ്ട് .എന്നാൽ ഇത്തരത്തിൽ ഫേക്ക് വാർത്തകളെ തിരിച്ചറിയുന്നതിനു  COVID-19 നെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അറിയുന്നതിന്  ഇപ്പോൾ സെൻട്രൽ govt പുറത്തിറക്കിയിരിക്കുന്ന പുതിയ ആപ്ലികേഷനുകൾ ആണ് Aarogya Setu .ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും തന്നെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

കൂടാതെ https://www.mygov.in/covid-19 എന്ന ഒഫീഷ്യൽ വെബ് സൈറ്റ് വഴി പരിശോധിക്കുവാനും സാധിക്കുന്നതാണ് .Aarogya Setu എന്ന ആപ്ലിക്കേഷനിൽ നിങ്ങളുടെ ജില്ലയിൽ ഇപ്പോൾ എത്ര COVID-19 ആക്റ്റീവ് കേസുകൾ ഉണ്ട് എന്നത് മുതൽ ഇന്ത്യയിലെ മുഴുവൻ വിവരങ്ങളും ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ മറ്റു സോഷ്യൽ മീഡിയ ലിങ്കുകളും അതോടൊപ്പം തന്നെ ഹെല്പ് ലൈൻ നമ്പറുകളും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ് .

കൂടാതെ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് MyGov Corona Helpdesk എന്ന ഹെൽപ്പ് ഡെസ്ക്ക് ആണ് ഇതിന്നായി വാട്ട്സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .നിങ്ങൾക്ക് മെസേജ് അയച്ചു തന്നെ കൊറോണയുടെ വാർത്തകൾ അറിയുവാൻ സാധിക്കുന്നതാണ് .+91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് ഇത്തരത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾക്ക് ആശ്രയിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :