ആധാർ കാർഡുകൾ ഇപ്പോൾ പാൻകാർഡിൽ SMS വഴിയും ബന്ധിപ്പിക്കാം ;എങ്ങനെ ?
ആധാർ കാർഡ് എങ്ങനെയാണ് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നത് ?
ഇപ്പോൾ പാൻ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ആധാർ കാർഡുകളുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമായ കാര്യമാണ് .മാർച്ച് 31നുള്ളിൽ ആധാർ കാർഡുകൾ പാൻ കാർഡുകളുമായി ബന്ധിപ്പിക്കേണ്ടതാണ് .ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ ഉത്തരവുപ്രകാരംമാണ് ഇത്തരത്തിൽ പാൻകാർഡുകളുമായി ബന്ധിപ്പിക്കേണ്ടത് .ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോളാണ് ഇത് ഇനി ആവിശ്യമായി വരുന്നത് .ഇപ്പോൾ ഇൻകം ടാക്സ് ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ SMS വഴിയും എളുപ്പത്തിൽ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .എങ്ങനെയാണു ലിങ്ക് ചെയ്യുന്നത് എന്ന് നോക്കാം .
അതിന്നായി ആദ്യം തന്നെ ഈ വെബ് സൈറ്റ് ഓപ്പൺ ചെയ്യുക https://www.incometaxindiaefiling.gov.in/home.അവിടെ ലിങ്ക് ആധാർ എന്ന ഓപ്‌ഷൻ ലഭിക്കുന്നതാണ് .അതിൽ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു വിൻഡോ ഓപ്പൺ ആകുന്നതാണ് .അതിൽ നിങ്ങളുടെ പാൻകാർഡ് നമ്പർ ,ആധാർ കാർഡ് നമ്പർ ,ആധാർ കാർഡിലെ പേര് ,കോഡ് എന്നിവ നൽകി സബ്മിറ്റ് ചെയുക .അവിടെ നൽകിയിരിക്കുന്ന കോഡുകളിൽ എന്തെങ്കിലു പ്രശ്നം ഉണ്ടെകിൽ OTP വഴി നിങ്ങൾക്ക് സബ്മിറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ പാൻ കാർഡുകളിലെയും ആധാർ കാർഡുകളിലെയും പേരുകളിൽ എന്തെങ്കിലും വെത്യാസം ഉണ്ടെങ്കിൽ OTP വഴി ലിങ്ക് ചെയ്യുവാനും സാധിക്കുന്നു .ഇത് ഒഫിഷ്യൽ വെബ് സൈറ്റ് വഴി നടത്തുന്നതാണ് .
ഇനി എങ്ങനെയാണു SMS വഴി ആധാർ കാർഡ് പാൻകാർഡിൽ ലിങ്ക് ചെയ്യുന്നത് എന്ന് നോക്കാം .രണ്ടു നമ്പറുകൾ അതിന്നായി നൽകിയിരിക്കുന്നു .567678 കൂടാതെ 56161
എന്നി നമ്പറുകൾ വഴിയാണ് ലിങ്ക് ചെയ്യുന്നത് .നിങ്ങളുടെ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി UIDPAN<SPACE><12 digit Aadhaar><Space><10 digit PAN> അയക്കുക .SMS വഴി എളുപ്പത്തിൽ ലിങ്ക് ചെയുവാൻ സാധിക്കുന്നതാണ് .ഇൻകം ടാക്സിന്റെ ഒഫിഷ്യൽ വെബ് സൈറ്റ് വഴി ലോഗിൻ ചെയ്യാതെയും നിങ്ങൾക്ക് ആധാർ കാർഡുകൾ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .