കാത്തിരുന്ന 5ജി സർവീസുകൾ ഇന്ത്യയിൽ എത്തുന്ന തീയ്യതി ?

കാത്തിരുന്ന 5ജി സർവീസുകൾ ഇന്ത്യയിൽ എത്തുന്ന തീയ്യതി ?
HIGHLIGHTS

ഇന്ത്യയിൽ 5ജി സർവീസുകൾ ഈ വർഷം ഉണ്ടാകും എന്ന് സൂചനകൾ

2022 ആഗസ്റ്റ് മാസ്സം തന്നെ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

2022 ൽ തന്നെ ഇന്ത്യയിൽ 5ജി സർവീസുകൾ എത്തും എന്നതിന് ഇപ്പോൾ കുറച്ചു സൂചനകൾ ലഭിച്ചിരിക്കുന്നു .ഇന്ത്യയിൽ ഈ വർഷം ആഗസ്റ്റ് 15നു 5ജി സർവീസുകൾ എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്നത് സൂചനകൾ .800 MHz, 900 MHz, 1800 MHz ബാൻഡ് സ്പെക്ട്രങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട് .അതുകൊണ്ടു തന്നെ ഈ വർഷം ആഗസ്റ്റ് മാസ്സത്തിൽ തന്നെ പുതിയ 5ജി സർവീസുകൾ ലഭിക്കും എന്നാണ് .

കൂടാതെ ആദ്യം തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായിരിക്കും 5ജി സർവീസുകൾ ലഭിക്കുക .അതുപോലെ തന്നെ ആഗസ്റ്റ് മാസ്സം 15നു തന്നെ ബിഎസ്എൻഎൽ 4ജി സർവീസുകളും എത്തും എന്നാണ് റിപ്പോർട്ടുകൾ .

ബിഎസ്എൻഎൽ 4ജി 

ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo