ഷവോമിയുടെ റെഡ്മി നോട്ട് 7 സീരിയസ്സുകൾ ഇതുവരെ വിറ്റഴിച്ചത് 20മില്യൺ യൂണിറ്റുകൾ

Updated on 21-Aug-2019
HIGHLIGHTS

ഷവോമിയുടെ ബഡ്ജറ്റ് നോട്ട് 7 സീരിയസ്സ് സ്മാർട്ട് ഫോണുകൾ

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ മികച്ച രണ്ടു മോഡലുകളായിരുന്നു റെഡ്മി നോട്ട് 7 കൂടാതെ റെഡ്മി നോട്ട് 7 പ്രൊ .അതിനു ശേഷം റെഡ്മി നോട്ട് 7 s എന്ന മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങിയിരുന്നു .ഇപ്പോൾ ഷവോമിയുടെ കണക്കുകൾ പ്രകാരം റെഡ്‌മിയുടെ നോട്ട് സീരിയസ്സുകൾ ഇതുവരെ വിറ്റഴിച്ചത് 20 മില്ലിയൺ യൂണിറ്റുകളാണ് .ഷവോമിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് വഴി തന്നെയാണ് ഈ കാര്യം അവർ അറിയിച്ചിരിക്കുന്നത് .

റെഡ്‌മിയുടെ നോട്ട് 7 പ്രൊ 

1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

റെഡ്മി നോട്ട് 7 

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .

4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഷവോമിയുടെ ഒഫീഷ്യൽ സൈറ്റിൽ നിന്നും ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകൾ വഴിയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Qualcomm Snapdragon 660പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :