പബ്‌ജി അഡിക്റ്റ് ; 16 വയസ്സുകാരൻ ഭക്ഷണം കഴിക്കാതെ മരിച്ചു

പബ്‌ജി അഡിക്റ്റ് ; 16 വയസ്സുകാരൻ ഭക്ഷണം കഴിക്കാതെ മരിച്ചു
HIGHLIGHTS

ആന്ധ്രാപ്രേദേശിലെ ഗോദാവരി എന്ന ജില്ലയിലുള്ള ഒരു 16 വയസ്സുകാരന്റെ വാർത്തയാണ്

ഈ 16 വയസ്സുള്ള ബാലൻ ദിവസ്സങ്ങളോളം ഭക്ഷണവും കഴിക്കാതെ വെള്ളവും കുടിക്കാതെ പബ്‌ജിയിൽ തന്നെ മുഴുകിയിരുന്നു എന്നാണ്

ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കളിക്കുന്ന ഗെയിമുകളിൽ ഒന്നാണ് പബ്‌ജി ഗെയിം .എന്നാൽ ഇന്ത്യയിൽ കഴിഞ്ഞ ആഴ്ചയിൽ ഈ പബ്‌ജി ഗെയിം നിരോധിച്ചിരുന്നു .ഇപ്പോൾ നിരോധിക്കുന്നതിന് മുൻപുള്ള ഒരു പബ്‌ജി വാർത്തയാണിത് .

ഇതിലൂടെ നിരവധി ആളുകൾക്ക് പണവും പ്രശസ്തിയും നേടിയെടുക്കുവാനും കൂടാതെ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുവാനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ .അടുത്തിടെയായി കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് പബ്‌ജി മരണം .

എന്നാൽ ഇപ്പോൾ ഇതാ വീണ്ടും ഒരു മരണം കൂടി റിപ്പോർട് ചെയ്തിരിക്കുന്നു . ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആന്ധ്രാപ്രേദേശിലെ ഗോദാവരി എന്ന ജില്ലയിലുള്ള ഒരു 16 വയസ്സുകാരന്റെ വാർത്തയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ 16 വയസ്സുള്ള ബാലൻ ദിവസ്സങ്ങളോളം ഭക്ഷണവും കഴിക്കാതെ വെള്ളവും കുടിക്കാതെ പബ്‌ജിയിൽ തന്നെ മുഴുകിയിരുന്നു എന്നാണ് .

കൊറോണ വയറസ്സിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ ഇപ്പോൾ അടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഈ 16 വയസ്സുകാരൻ ദിവസ്സങ്ങളോളം പബ്‌ജി കളിക്കുകയായിരുന്നു  എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ .എന്നാൽ നിലവിൽ ഇതിന്റെ കൂടുതൽ വിശദീകരണങ്ങൾ ഒന്നും ഇത് വരെ ലഭ്യമായിട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo