12ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ഇവയെല്ലാം

12ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ഇവയെല്ലാം
HIGHLIGHTS

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഇന്ത്യൻ വിപണിയിലെ സ്മാർട്ട് ഫോണുകൾ

സ്മാർട്ട് ഫോണുകളുടെ പെർഫോമൻസിനും ഏറ്റവും കരുത്തേൽക്കുന്നത് അതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 12 ജിബിയുടെ റാംമ്മിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .

Samsung Galaxy Note 10 Plus

പുതിയ exynos 9825 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇന്റെർണൽ സ്റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കിൽ ബേസ് വേരിയന്റുകൾ 12  ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് ലഭ്യമാകുന്നതാണു് .കൂടാതെ 512 ജിബിയുടെ മറ്റൊരു വേരിയന്റും ലഭ്യമാകുന്നതാണു് .അതുപോലെ SD കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ , 6.8  ഇഞ്ചിന്റെ ഡിസ്‌പ്ലേ ,കൂടാതെ 3040 * 1440 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR 10 സർട്ടിഫിക്കേഷനോടു കൂടിയാണ്   എത്തിയിരിക്കുന്നത്.ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിനുള്ളത് .

Asus ROG Phone 2

 Snapdragon 855+ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ രണ്ടു പുതിയ ആക്സസറീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഗെയിം പാഡ് ,ട്വിൻ ടോക്ക്  II ,കൂടാതെ ഡെസ്ക്ടോപ്പ് ടോക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇത് നിങ്ങൾക്ക് PC പോലെ FPS എക്‌സ്‌പീരിയൻസ് നൽകുന്നു .മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുന്നതിനു ഇതിന്റെ ഹാർഡ്‌വെയർ സഹായിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂളിംഗ് സിസ്റ്റവും ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .

Realme X2 Pro

പ്രൊസസ്സറുകൾ തന്നെ റിയൽമി X2 പ്രൊ മോഡലുകളുടെ ആകർഷണം . പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

OnePlus 7 Pro

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Black Shark 2 Pro

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.48 മെഗാപിക്സൽ + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാംവരെയുള്ള മോഡലുകൾ വരെയാണ് .കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും ബ്ലാക്ക് ഷാർക്ക് മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാവും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 27W ഫാസ്റ്റ് ചാർജിങ്ങാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo