ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുമായി 10.or G2 ഫോണുകൾ എത്തുന്നു .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണിത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .അടുത്തയാഴ്ച പ്രൈം ഡേ ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.18ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2246 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 19.9 ഡിസ്പ്ലേ റെഷിയോകൂടിയാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 256GBവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 636 പ്രോസസറുകളാണ് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .16MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും 10.or G2 എന്ന ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .
ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAhന്റെ ബാറ്ററി കരുത്തിലാണ് 10.or G2 സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് . Wi-Fi 802.11 b/g/n, GPS, Micro-USB, 3G,കൂടാതെ 4G എന്നിവയും ഇതിൽ സപ്പോർട്ട് ചെയ്യുന്നതാണ് .രണ്ടു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Twilight Blueകൂടാതെ Charcoal Black എന്നി നിറങ്ങളിൽ ലഭ്യമാകുന്നതാണു് .പ്രൈം ഡേ ഓഫറുകളിൽ സെയിലിനു എത്തുന്നു .